പ്രൈം വിറ്റ്നസ്
Photo Credit: Amazon അൻവർ അബ്ദുള്ളയുടെ കുറ്റാന്വേഷണ നോവലാണ് പ്രൈം വിറ്റ്നസ്. പത്ത് സുഹൃത്തുക്കൾ, പത്ത് പ്രകൃതക്കാർ. അവർ അവധി ആഘോഷിക്കാനായെത്തിയതാണ്. നാട്ടിലേക്ക് തിരിച്ചുപോവുന്നതിന്റെ തലേദിവസം കോവളം കടപ്പുറത്തേക്ക് അവർ പോവുന്നു. ഓഫ് സീസണായതിനാൽ തീരം വിജനം. രാത്രിയുടെ നിശ്ശബ്ദത ഏറ്റുവാങ്ങിക്കൊണ്ട് കടലും ശാന്തമായി തിരയടിക്കുന്നു. മണിക്കൂറുകളോളം അവരാ കടപ്പുറത്ത് ആർത്തുല്ലസിക്കുന്നു. തിരയും തീരവും ഒന്നാവുംവിധം…