ഒരു നൊടി

Spread the love

Photo Credit:BookMyShow

ഒരാളുടെ ജീവിതം തകർന്നു തരിപ്പണമാകാൻ ഒരു നിമിഷം മതിയെന്ന ഓർമ്മപ്പെടുത്തലാണ് ഒരു നൊടി. ബി മണിവർണ്ണൻ രചിച്ച് സംവിധാനം ചെയ്ത ഒരു നൊടി എന്ന തമിഴ് ചിത്രം ഒരു ക്രൈം ത്രില്ലർ ആണ്. തമൻ കുമാർ, പാല, എം എസ് ഭാസ്കർ, വേല രാമമൂർത്തി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. 

തമൻ കുമാറിന്റെ പോലീസ് കഥാപാത്രം കാണാതായ ഒരാളുടെ കേസ് അന്വേഷിക്കുന്നതിനിടക്കാണ് ഒരു യുവതി കൊല്ലപ്പെടുന്നത്. രണ്ട് കേസും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുന്നെങ്കിലും ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാതെ ചിത്രം സഞ്ചരിക്കുന്നു. ആദ്യ 15 മിനിറ്റ് മന്ദഗതിയിൽ പോവുന്ന ചിത്രം പിന്നീട് ട്രാക്കിലേക്ക് വരുന്നു. 

Photo credit: Tamilveedhi

രണ്ട് കേസിലും സംശയ നിരയിൽ പലരും വന്നുപോവുന്നതിനാൽ ആരാണ് കൊലപാതകിയെന്ന് അനലൈസ് ചെയ്യാൻ പ്രേക്ഷകനും സിനിമ അവസരം നൽകുന്നുണ്ട്. എന്നാൽ ഊഹാപോഹങ്ങളെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് സിനിമ ക്ലൈമാക്സ്‌ കടക്കുന്നത്. ഒരു ക്രൈം എങ്ങനെ സംഭവിക്കുന്നെന്ന്തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റും ട്വിസ്റ്റും. സഞ്ജയ്‌ മാണിക്യത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ മികച്ചു നിന്നു. ക്രൈം ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് തികച്ചും ആസ്വദിച്ചുകാണാവുന്ന സിനിമ തന്നെയാണ് ഒരു നൊടി. 

Leave a Reply

Your email address will not be published. Required fields are marked *

Translate »