സ്വന്തം അമ്മയെ ചൂണ്ടി അയാൾ പറഞ്ഞു. “ഇവരാണ്, ഇവരാണ് എന്നെ റിപ്പർ ചന്ദ്രനാക്കിയത്. സൂര്യൻ മായുമ്പോൾ പ്രകാശം ചൊരിയുന്ന നിലാവെളിച്ചത്തിന്റെ പര്യായമായ ചന്ദ്രൻ എന്നായിരുന്നു അയാളുടെ പേര്. അയാളുടെ മുമ്പിൽ റിപ്പർ എന്ന വാക്കുകൂടി ചേർക്കപ്പെട്ടു. എൺപതുകളിലെ കേരളത്തിലെ കാസർകോട് ജില്ലക്കാരുടെ പേടിസ്വപ്നമായിരുന്നു മുതുകുറ്റി ചന്ദ്രൻ എന്ന ചന്ദ്രൻ.
രാത്രിയിൽ അയാൾ വേട്ടക്കിറങ്ങും.
പ്രധാനമായും സ്ത്രീകൾ
മാത്രം താമസിച്ചിരുന്ന വീടായിരുന്നു ചന്ദ്രൻ ടാർഗറ്റ് ചെയ്തിരുന്നത്. രാത്രി കതക് പൊളിച്ച് സ്ത്രീയുടെ തലക്ക് അടിച്ച് അവർ ബോധം കെടുമ്പോ അവരെ ലൈഗികമായി പീഡിപ്പിക്കുന്ന രീതിയാണ് ചന്ദ്രൻ പിന്തുടർന്നത്.
ചന്ദ്രൻ ആരെ എപ്പോൾ ആക്രമിക്കുമെന്നു ഒരു പിടിയുമുണ്ടായിരുന്നില്ല. ചുറ്റിക, കോടാലി, ഇരുമ്പ് പൈപ്പ് തുടങ്ങിയവയുമായി അയാൾ രാത്രി വേട്ടക്ക് ഇറങ്ങിയപ്പോൾ തകർന്നത് നിരവധി പേരുടെ ജീവിത സ്വപ്നങ്ങളാണ്…
അയാൾക്ക് വൃദ്ധനെന്നോ കുട്ടിയെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ വേർതിരിവ് ഇല്ലായിരുന്നു. രാത്രിയിൽ അയാളുടെ മുന്നിൽപ്പെടുന്നവർ അയാളുടെ ആയുധത്തിന്റെ ചൂട് അറിയും. പൂക്കുറ്റി പോലെ ചിതറുന്ന തലയോടും ചോര കിനിഞ്ഞിറങ്ങുന്ന ആയുധവും അയാളിൽ ഭ്രാന്തമായ ഒരു ആസക്തി നിറച്ചു. 14 പേരെയാണ് അയാൾ കൊലപ്പെടുത്തിയത്. ഏഴ് പേരെ നരക തുല്യമായ ജീവിതത്തിലേക്ക് നയിച്ചു.
Photo credit: Peakpx
കേസ് അന്വേഷണത്തിനിറങ്ങിയ പോലീസുകാർ സ്വന്തം കുടുംബത്തെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. ഗ്രൂപ്പ് ആയി തിരിഞ്ഞ് ആളുകൾ അയാളെ പിടിക്കാൻ ഇറങ്ങിയെങ്കിലും അതിൽ നിന്നെല്ലാം അയാൾ നിസാരമായി തെന്നി മാറി. ജാലവിദ്യക്കാരനെന്ന് വരെ അയാളെ ആളുകൾ വിളിച്ചു. ഒരേ സമയം പലയിടത്തായി അയാളെ കണ്ടതായി പറയപ്പെട്ടു.
വലിയൊരു കൊലപാതകത്തിന് ശേഷം ചന്ദ്രൻ നാടുവിടാൻ തീരുമാനിച്ചു. ചന്ദ്രൻ പോവുന്ന ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. അതിലുള്ള ആളുകളെ മുഴുവൻ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇതിനിടെ നാട്ടിൽ സംഘർഷം ഉണ്ടാക്കിയ ഒരു ഗ്രൂപ്പിനെ പോലീസ് ജയിലിലേക്ക് കൊണ്ട് വരികയും അവരെ റിലീസ് ചെയ്തപ്പോ അവരിലൊരാളായി ചന്ദ്രൻ അവർക്കൊപ്പം രക്ഷപെടുകയും ചെയ്തു.
പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ അടുത്ത സ്ത്രീയും ചന്ദ്രന്റെ ഇരയായി. മറ്റു കേസുകളിൽ നിന്ന് വിപരീതമായി ഈ കൊലപാതകത്തിന് ഒരു ദൃക്സാക്ഷിയുണ്ടായി. കൊല്ലപ്പെട്ട സ്ത്രീയുടെ മകളായ ആറു വയസുകാരി. പോലീസ് സംശയമുള്ളവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുന്നു. കുട്ടി ചന്ദ്രനെ ചിത്രത്തിൽ നിന്ന് മനസിലാക്കുന്നു.
ലോകത്തെ വിറപ്പിച്ച സൈക്കോ സീരിയൽ കില്ലറുകളുടെ കൂട്ടത്തിൽ അങ്ങനെ ചന്ദ്രനും ഇടം പിടിക്കുന്നു. 14 കേസിൽ 4 എണ്ണത്തിന് വധശിക്ഷയും 10 എണ്ണത്തിന് ജീവപര്യന്തവും കോടതി വിധിച്ചു.
Photo Credit: The wire
ചെറുപ്പത്തിൽ കളർ പെൻസിലും സ്ലേറ്റുകളും മോഷ്ടിച്ചു കൊണ്ടു വരുമ്പോൾ അതിനു ശക്കാരിക്കാതെ തന്നെ പ്രോത്സാഹിപ്പച്ചത് അമ്മയാണെന്നു അയാൾ പറഞ്ഞു. ചൊട്ടയിലെ ശീലം ചുടല വരെ എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ചന്ദ്രൻ.
കണ്ണൂർ സെൻട്രൽ ജയിലിൽ ശിഷ്ടകാലം കഴിയവേ ആളൊരു മാനസിക രോഗിയായി മാറി. “രാത്രികളിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ല, എനിക്ക് മാപ്പ് തരൂ” എന്ന് അയാൾ അലറി വിളിച്ചു. 1991-ജൂലൈ 6-ന് ചന്ദ്രനെ കണ്ണൂർ സെൻട്രൽ ജയിലിൽ വധശിക്ഷക്ക് വിധേയനാക്കി.
You have mentioned very interesting details! ps decent website.Raise blog range
Thanks…Will add more stories soon. Keep supporting
iKjupaOAFNzHsUWB
BXtjRYesONS