
Photo Credit : Wikipedia
റൂട്ട് നമ്പർ-17
അഭിലാഷ് ജി ദേവൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ തമിഴ് ചിത്രമാണ് റൂട്ട് നമ്പർ-17. ജിതൻ രമേശ്, അഞ്ജു പാണ്ഡിയ, ടൈറ്റസ് എബ്രഹാം, അഖിൽ പ്രഭാകർ, ഹരീഷ് പേരടി എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ഒരു ഫോറെസ്റ്റ് ഏരിയയിൽ നടക്കുന്ന അസ്വാഭാവിക സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. നായകനും നായിക ഒരു യാത്ര പോവുകയാണ്. നിഗൂഢമായ കാരണങ്ങളാൽ 30 വർഷമായി അടഞ്ഞുകിടക്കുന്ന കാനനപാതയിലൂടെയാണ് അവരുടെ സഞ്ചാരം. ആ യാത്രയിൽ അവർക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു പ്രതികാര കഥയാണ് സിനിമ പറയുന്നത്.

Photo Credit : ETV Bharat
തുടക്കത്തിൽ ദൃശ്യം കൊണ്ടും സീനുകൾ കൊണ്ടും ഒരു ഹൊറർ അന്തരീക്ഷം സൃഷ്ടിച്ച് മുന്നോട്ട് പോവുന്ന സിനിമ അവസാന ഭാഗത്തേക്ക് എത്തുമ്പോൾ അതെല്ലാം ചോർന്നു പോവുന്നു. ഫ്ലാഷ് ബാക്ക്, ട്വിസ്റ്റ് എന്നിവയെല്ലാം പതിവ് ക്ളീഷേകൾ തന്നെയാവുമ്പോൾ പ്രേക്ഷകരെ അത് മടുപ്പിക്കും. എന്തൊക്കെയോ സിനിമ കാത്തുവെച്ചിട്ടുണ്ടെന്ന് തോന്നിപ്പിക്കുകയും അവസാനം ഒന്നുമില്ലായ്മയിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. അധികം സമയവും ഫോറെസ്റ്റ് ബാക്ക്ഗ്രൗണ്ട് ആയെങ്കിലും ദൃശ്യമികവ് എടുത്തുപറയത്തക്കതല്ല.