Category Post-mortem

അമർദീപ് സദ്ദ

Photo Credit: Medium പേരിന്റെ അർത്ഥം കെടാവിളക്ക് എന്നായിരുന്നുവെങ്കിലും ഒരുപാട് ജീവിതങ്ങളിൽ അശാന്തിയുടെ കൂരിരുട്ട് പടർത്തി അമർദീപ് സദ്ദ എന്ന എട്ടുവയസുകാരൻ. കുഞ്ഞുങ്ങളെന്നാൽ നിഷ്കളങ്കതയുടെ പര്യായമെന്ന മൊഴികളെ പാടേ മാറ്റിമറിച്ച ബാലൻ. ബീഹാറിലെ ബഹുസരി ഗ്രാമത്തിൽ ബൽറാമിന്റെയും പാറുളിന്റെയും മൂത്തമകനായായിരുന്നു അമർദീപിന്റെ ജനനം. ഒരു ദരിദ്ര കുടുംബമായിരുന്നു അമറിന്റേത്. വർണ്ണങ്ങൾ അന്യമായിരുന്നു അവന്റെ ബാല്യത്തിന്.  അമറിന്…

എരിക്കാനാവാത്ത സത്യം…

Photo Credit: the quint ഡൽഹിയിലെ രാത്രി നിശബ്ദതതെ കീറിമുറിച്ച് കൊണ്ട് കോൺസ്റ്റബിൾ അബ്ദുൽ നസീർകുഞ്ഞും ഹോം ഗാർഡ് ചന്ദ്രപാലും പട്രോളിങ്ങിനിറങ്ങി. അശോക റോഡിലൂടെ അവർ മുന്നോട്ട് നീങ്ങുമ്പോഴാണ് കുറച്ച് അകലെയായി ഹോട്ടലിൽ നിന്ന് അന്തരീക്ഷത്തെ വിഴുങ്ങുംവിധം തീയുയരുന്നത് കണ്ടത്. അവർ അങ്ങോട്ട് നീങ്ങി. ഗേറ്റിന് സമീപം  യൂത്ത് കോൺഗ്രസ്‌ നേതാവും എംഎൽഎയുമായ സുശീൽ ശർമ്മ നിൽക്കുന്നുണ്ടായിരുന്നു.…

പല നാൾ കള്ളൻ ഒരുനാൾ പിടിയിൽ

Photo Credit: Nasheman ആഡംബരമായ ഒരു ജീവിതമാണ് കെമ്പമ്മ സ്വപ്നം കണ്ടത്. വിവാഹ പ്രായമായപ്പോൾ വീട്ടുകാർ അവളെ ഒരു തയ്യൽകാരന് വിവാഹം ചെയ്ത് കൊടുക്കുന്നു. പണ സമ്പാദനം ലക്ഷ്യമാക്കി കെമ്പമ്മ ഒരു ചിട്ടി തുടങ്ങിയെങ്കിലും അത് വിജയിച്ചില്ലെന്നു മാത്രമല്ല, വലിയൊരു കടബാധ്യതയിലേക്ക് അവർ വീഴുകയും ചെയ്തു. തുടർന്ന് ഭർത്താവ് അവരെ ഉപേക്ഷിച്ചു. നിത്യവൃത്തിക്കായി കെമ്പമ്മ വീട്ടു…

ഉടലില്ലാത്ത തലയും തലയില്ലാത്ത ഉടലും 

Photo Credit: Maddy‘s Ramblings 1965- ഓഗസ്റ്റ് 29- ഇൻഡോ സിലോൺ എക്സ്പ്രസ്സ്‌ മാനാ മധുര സ്റ്റേഷനിലേക്ക് അടുത്തുകൊണ്ടിരുന്നു. ആ ട്രെയിനിലെ ഒരു കമ്പാർട്ട്മെന്റിലെ യാത്രക്കാരെല്ലാം വളരെ അസ്വസ്ഥമായി കാണപ്പെട്ടു. ട്രെയിനിലെ രൂക്ഷഗന്ധം അവരെ അത്രയേറെ വലച്ചിരുന്നു. സ്റ്റേഷനിലെത്തിയ യാത്രക്കാർ പോലീസിൽ വിവരമറിയിച്ചു. വലിയൊരു ഇരുമ്പ് പെട്ടി കമ്പാർട്മെന്റിലെ സീറ്റിനടിയിൽ ഇരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സൂക്ഷ്മ…

സിനിമയിലെ ഹീറോ, ജീവിതത്തിൽ വില്ലനോ?

Photo Credit: Star of Mysore കർണാടക തലസ്ഥാനത്തുനിന്ന് 200 കിലോമീറ്റർ അകലെയുള്ള ചിത്രംഗുർഗ്ഗ സ്വദേശിയുടെ ജീവനറ്റ ശരീരം ജൂൺ ഒമ്പതിന് രാവിലെ ബംഗളൂരുവിലെ അഴുക്കുചാലിൽ കാണപ്പെടുന്നു. തെരുവുനായ്ക്കൾ വലിച്ചുകീറുന്ന ശരീരം കണ്ട് പ്രദേശവാസികളാണ് പോലീസിൽ വിവരമറിയിക്കുന്നത്. സൂക്ഷ്മ പരിശോധനകൾക്കൊടുവിൽ കുറച്ചുനാൾ മുമ്പ് കാണാതായ രേണുകസ്വാമി എന്നയാളുടെ മൃതദേഹമാണെന്ന് മനസിലാക്കുന്നു. ഒരു ഫാർമസി കമ്പനിയിൽ ജോലി…

അഫ്താബിന്റെ അരുംകൊല 

പ്രണയമാണ് അഫ്താബിനെയും ശ്രദ്ധയേയും ഒരുമിപ്പിച്ചത്. ഒരു ഡേറ്റിംഗ് ആപ്പിലൂടെ ആണ് ഇരുവരും പരിചയപ്പെടുന്നത്. ഇതര മതസ്ഥരായതിനാൽ ശ്രദ്ധയുടെ വീട്ടുകാർ ഈ ബന്ധം എതിർത്തു. തുടർന്ന് വീട്ടുകാരോട് കലഹിച്ച് ശ്രദ്ധ വീട് വിട്ടിറങ്ങി. പുത്തൻ ജീവിത സ്വപ്നങ്ങളുമായി അഫ്താബിനരികിലേക്ക് പ്രണയപൂർവം ശ്രദ്ധ എത്തി. ഡൽഹിയിൽ ഒരു ഫ്ലാറ്റിൽ അവർ ഒരുമിച്ച് ജീവിതം തുടങ്ങി.  എന്നാൽ ആ പ്രണയം…

ചന്ദ്രനിറങ്ങുന്ന രാത്രികൾ…

സ്വന്തം അമ്മയെ ചൂണ്ടി അയാൾ പറഞ്ഞു. “ഇവരാണ്, ഇവരാണ് എന്നെ റിപ്പർ ചന്ദ്രനാക്കിയത്. സൂര്യൻ മായുമ്പോൾ പ്രകാശം  ചൊരിയുന്ന നിലാവെളിച്ചത്തിന്റെ  പര്യായമായ ചന്ദ്രൻ എന്നായിരുന്നു അയാളുടെ പേര്. അയാളുടെ മുമ്പിൽ റിപ്പർ എന്ന വാക്കുകൂടി ചേർക്കപ്പെട്ടു. എൺപതുകളിലെ കേരളത്തിലെ കാസർകോട് ജില്ലക്കാരുടെ പേടിസ്വപ്നമായിരുന്നു മുതുകുറ്റി ചന്ദ്രൻ എന്ന ചന്ദ്രൻ.  രാത്രിയിൽ അയാൾ വേട്ടക്കിറങ്ങും.  പ്രധാനമായും സ്ത്രീകൾ  മാത്രം താമസിച്ചിരുന്ന…

അസ്വാരസ്യങ്ങളുടെ കാമുകൻ

കൈക്കുടന്ന നിറയെ ചുവന്ന റോസാ പൂക്കളും ചോര ചാലിച്ച പ്രണയ ലേഖനങ്ങളുമായി ഹൃദയം പകുത്തു നൽകാൻ യുവതികൾ അയാൾക്കായി കോടതി പരിസരത്ത് കാത്തു നിന്നു. അയാളുടെ ഒരു നോട്ടമെങ്കിലും തങ്ങളിൽ പതിഞ്ഞാൽ ജീവിതം തന്നെ ധന്യമാവുമെന്ന് അവർ കരുതി. 1960-70 കാലഘട്ടത്തിൽ 18-25 നും ഇടയിലുള്ള പെൺകുട്ടികളെ ടാർഗറ്റ് ചെയ്ത് കൊലപ്പെടുത്തിയ ടെഡ് ബണ്ടി ഒരു…

Translate »